ചെന്നൈ ; സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയം. തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന പേരില്‍ രജനിയുടെ ജീവിതകഥ പറയുന്ന പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഠിനാദ്ധ്വാനത്തിലൂടെയും നല്ല കാഴ്ചപ്പാടിലൂടെയും കുട്ടികള്‍ക്ക് ജീവിതവിജയം നേടാനുള്ള പ്രചോദനമായാണ് രജനിയുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
രജനികാന്ത് കണ്ടക്ടറായി ജീവിതം ആരംഭിച്ച ബസിലെ ഡ്രൈവറുമായിരുന്ന ബഹാദൂറിന്റെ വീക്ഷണകോണിലൂടെയാണ്കഥ പറയുന്നത്. രാജ്യം 2000 ല്‍ പത്മഭൂഷണ്‍, 2016 ല്‍ പത്മ വിഭൂഷണ്‍ ബഹുമതി നല്‍കി രജനി കാന്തിനെ ആദരിച്ചിരുന്നു.
Post Your Comments