CinemaLatest NewsKollywood

തമിഴകത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകള്‍

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് ദക്ഷിണേന്ത്യയിലാണെന്ന് എല്ലാവര്‍ക്കുമറിയാം.അടുത്ത കാലത്ത് പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ബാഹുബലി, എന്തിരന്‍, വിശ്വരൂപം തുടങ്ങിയ സിനിമകളെല്ലാം തമിഴിലും തെലുങ്കിലുമായാണ് രൂപം കൊണ്ടത്. നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച ആ ചിത്രങ്ങള്‍ അതാത് ഭാഷകളിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിലും ഇടം പിടിച്ചു.

നൂറു കോടി കളക്റ്റ് ചെയ്യുന്ന സിനിമകളുടെ എണ്ണം നോക്കിയാണല്ലോ ഇന്ന് അഭിനേതാക്കളുടെ താരപൊലിമയും സിനിമയുടെ ജയപരാജയങ്ങളും നിശ്ചയിക്കുന്നത്. തമിഴകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. എന്തിരന്‍

രജനികാന്ത് നായകനായ സയന്‍സ് ഫിക്ഷന്‍ സിനിമയായ എന്തിരനാണ് തമിഴകത്തെ ഏറ്റവും വലിയ പണം വാരി പടം. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രം 289 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. രജനി ഇരട്ട വേഷങ്ങളിലെത്തിയ സിനിമയില്‍ ഐശ്വര്യ റായ്, സന്താനം, ഡാനി എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

2. കബാലി

പാ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മലേഷ്യയിലെ അധോലോക നായകന്‍റെ വേഷമാണ് രജനികാന്ത് ചെയ്തത്. സ്റ്റൈല്‍ മന്നന്‍റെ സിനിമകളിലെ പതിവ് മസാല ചേരുവകള്‍ ഒഴിവാക്കി ചെയ്ത സിനിമ ആരാധകര്‍ കൈവിട്ടെങ്കിലും നിഷ്പക്ഷ  പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. 280 കോടി രൂപയാണ് സിനിമ ആകെ കളക്റ്റ് ചെയ്തത്.

3. മെര്‍സല്‍

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നെന്ന പേരില്‍ അടുത്തിടെ വിവാദത്തില്‍ പെട്ട സിനിമയാണ് മെര്‍സല്‍. വിവാദങ്ങള്‍ സിനിമയെ തുണച്ചെന്ന് വേണം പറയാന്‍. വിജയ്‌ നായകനായ സിനിമ 250 കോടി രൂപയാണ് ഗ്രോസ് കളക്ഷനായി നേടിയത്. ആറ്റ്ലി സംവിധാനം ചെയ്ത സിനിമയില്‍ സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍, എസ ജെ സൂര്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

4.

വിക്രം വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെയെത്തിയ ഐ ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തിയറ്ററുകളില്‍ എത്തിയത്. ഷങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ ആമി ജാക്ക്സണ്‍, സുരേഷ് ഗോപി എന്നിവരാണ്‌ മറ്റ് വേഷങ്ങളില്‍ എത്തിയത്. ആസ്ക്കാര്‍ രവിചന്ദ്രന്‍ നിര്‍മിച്ച ഐ ഏകദേശം 240കോടി രൂപയാണ് നേടിയത്.

5. വിശ്വരൂപം

കമലാഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിശ്വരൂപത്തെയും വിവാദങ്ങളാണ് തുണച്ചത്. സിനിമ ജാതി സ്പര്‍ദ്ധ വളര്‍ത്തും എന്ന ആരോപണവുമായി വിവിധ ജാതിയ സംഘടനകള്‍ റിലീസിന് മുമ്പ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആഴ്ചകള്‍ നീണ്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിശ്വരൂപം തിയറ്ററുകളില്‍ എത്തിയത്. കമലഹാസന്‍, രാഹുല്‍ ബോസ്, പൂജ കുമാര്‍, ആണ്ട്രിയ ജെറെമിയ എന്നിവര്‍ അഭിനയിച്ച സിനിമ 220 കോടി രൂപ ബോക്സ്ഓഫിസില്‍ നിന്ന് വാരിക്കൂട്ടി.

You may also like: മലയാളത്തിലെ ഏറ്റവും വലിയ 10 ഹിറ്റ്‌ സിനിമകള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button