CinemaLatest NewsNewsIndiaMovie SongsEntertainmentKollywood

സൂപ്പര്‍താരത്തിന്റെ വീട്ടില്‍ ബോംബ്​ ഭീഷണി; 21 കാരന്‍ കസ്റ്റഡിയില്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ വീട്ടില്‍ ബോബ് ഭീഷണി. ഭീഷണി സന്ദേശമയച്ച 21കാരന്‍ പി. ഭുവനേശ്വരനെ പൊലീസ്​ പിടികൂടി. ഇ. പളനി സാമിയുടെയും രജനീ കാന്തി​​ന്റെയും വീട്ടില്‍ ബോംബ്​ വെച്ചിട്ടുണ്ടെന്ന്​ ഭുവനേശ്വരന്‍ പോലീസിനെ ഫോണ്‍ ചെയ്​ത്​ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്​ ​പോലീസ് തന്നെ അന്വേഷണം നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന്​ വ്യക്​തമായി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍  സഹായകമായത് ഫോണ്‍ നമ്പര്‍ ആയിരുന്നു. അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക്​​ നേരെയും ബോംബ്​ ഭീഷണി മുഴക്കിയിരുന്ന പി ഭുവനേശ്വര്‍ പിടിയിലായി.

rajanikanth

ചെന്നൈയിലെ കില്‍പൗക്ക്​ സര്‍ക്കാര്‍ ആശുപത്രിയില്‍ വിഷാദ രോഗത്തിന്​ ചികിത്​സയിലാണ്​ ഭുവനേശ്വര്‍. അന്തരിച്ച മുഖ്യമന്ത്രി ​ജയലളിതയുടെ വീട്ടില്‍ ബോംബുവെച്ചെന്ന്​ വ്യാജ സ​ന്ദേശം നല്‍കിയതിന്​ 2013ലും ഇയാളെ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button