CinemaLatest NewsIndia

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സഹോദരൻ പറയുന്നത്

ധർമപുരി ; “ജനുവരിയിൽ രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുമെന്ന്” രജനികാന്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദ്. ധർമപുരിയിൽ ബുധനാഴ്ച്ച രജനികാന്ത് ഫാൻ ക്ലബ് ജില്ലാ സെക്രട്ടറി ഗാന്ധിയുടെ മകന്റെ വിവാഹത്തിൽപങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് സത്യനാരായണ റാവു ഇക്കാര്യം പറഞ്ഞത്.

”ജനുവരിയിൽ ചെന്നൈയിൽ വെച്ച് ആരാധകർക്കൊപ്പം ഒരു ഫോട്ടോ ഷൂട്ട് രജനികാന്ത് സംഘടിപ്പിക്കും. അവിടെ വെച്ച് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പുതിയ പാർട്ടിയെ കുറിച്ചുമുള്ള പ്രഖ്യാപനം നടത്തും. അതിനാൽ ഇപ്പോൾ പ്രചരിക്കുന്ന രീതിയിൽ രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12ന് പ്രഖ്യാപനം ഉണ്ടാകില്ല. രാജ്യത്തെ എല്ലാവർക്കും രജനികാന്തിനെ ഇഷ്ടമാണ് അതിനാൽ അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിയാൽ  നല്ലത് മാത്രമേ ചെയുകയൊള്ളു” എന്നും സത്യനാരായണ റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button