ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പോലീസ് ഇന്‍സ്‌പെക്ടറുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത് 4.5 ലക്ഷം രൂപയുടെ കറന്‍സിയും സ്വര്‍ണവും വെള്ളി ആഭരണങ്ങളും. തെലങ്കാനയിലാണ് ബുധനാഴ്ച അഴിമതിക്കാരനായ ഇന്‍സ്‌പെക്ടറെ അറസ്റ്റു ചെയ്തത്. ബാങ്ക് ലോക്കറില്‍ നിന്നാണ് പണവും ആഭരണങ്ങളും പിടിച്ചെടുത്തത്.
അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ഒരു പരാതിയിലാണ് ഇന്‍സ്‌പെക്ടര്‍ ഇന്ദുര്‍ ജഗദീഷിനെതിരെ അന്വേഷണം നടത്തിയത്. നിസാമബാദിലെ ആക്‌സിസ് ബാങ്ക് കന്തേശ്വര്‍ ബ്രാഞ്ചില്‍ നിന്ന് അഴിമതിപണവും സ്വര്‍ണവും പിടിച്ചെടുത്തത്.
ഇയാള്‍ക്കെരതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ലോക്കറില്‍ 34,40,200 രൂപയും 182.56 ഗ്രാം സ്വര്‍ണാഭരണങ്ങളും 157 ഗ്രാം വെള്ളി ആഭരണങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും കണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments