KeralaLatest NewsNews

കൈക്കൂലി നല്കി ലൈസൻസ് സംഘടിപ്പിച്ച വിവരം മുഖ്യമന്ത്രിയെ അറിയിച്ച പ്രശാന്തൻ ബിസിനസ് നടത്താൻകഴിയാത്ത മണ്ടനല്ലേ? കുറിപ്പ്

ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങൾ: നവീൻ ബാബുവിന്റെ പേരിൽ ഉയർന്ന കൈക്കൂലിക്കേസിൽ ഒരു കുറിപ്പ്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകുന്നതിന്റെ ഭാഗമായി കണ്ണൂർ കളക്ട്രേറ്റിൽ ചേർന്ന യാത്രഅയപ്പ് യോഗത്തിൽ പങ്കെടുത്തുകൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെ നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഈ സംഭവത്തിൽ ടികെ വിനോദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില ചോദ്യങ്ങൾ ശ്രദ്ധ നേടുന്നു.

read also: 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

കുറിപ്പ്

ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങൾ
1. ഒരു പെട്രോൾ പമ്പ് തുടങ്ങാനുള്ള മുതൽമുടക്ക് എത്രയാണ് ?

2. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യന്റെ ശമ്പളമെത്രയാണ്?

3. ശമ്പളം കൂടാതെ പ്രശാന്തന്റെ വരുമാനമാർഗങ്ങൾ എന്താണ്?

4. എഡിഎം നവീൻ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് കളക്ടർക്ക് പരാതി നല്കി എന്ന് പ്രശാന്തനും അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് കളക്ടറും പറയുന്നു. ഒരാൾ പറയുന്നത് കള്ളമാണ്. ആരാണ് കള്ളം പറയുന്നത് ?

5. എഡിഎം നവീനെതിരായ പരാതിയിൽ വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന് പ്രശാന്തൻ. പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മൊഴിയെടുത്തിട്ടില്ലെന്നും വിജിലൻസ്. ആര് പറയുന്നതാണ് ശരി?

6. ഒക്ടോബർ 6ന് നവീൻബാബുവിന് കൈക്കൂലി നല്കിയെന്നും 8ന് ലൈസൻസ് കിട്ടിയെന്നും 10ന് താൻ കൈക്കൂലി കൊടുത്ത് ലൈസൻസ് സംഘടിപ്പിച്ചു എന്ന് കാട്ടി നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കിയെന്നും പ്രശാന്തൻ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത് ലഭിച്ചതായി രേഖകളൊന്നുമില്ല. എന്താണ് സത്യം?

7. നവീൻ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങിൽ ഉപഹാര സമർപ്പണത്തിന് താൻ നില്ക്കുന്നില്ലെന്നും അതിന്റെ കാരണം രണ്ടു ദിവസത്തിനുള്ളിൽ അറിയാമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞിരുന്നു. ഇനിയെങ്കിലും ആ വിവരം ദിവ്യ പുറത്തുവിടേണ്ടതല്ലേ?
ഒരു കാര്യം കൂടി. കൈക്കൂലി നല്കി ലൈസൻസ് സംഘടിപ്പിച്ചതിനുശേഷം ആ വിവരം മുഖ്യമന്ത്രിയെ അറിയിച്ച പ്രശാന്തന് തന്റെ ലൈസൻസ് സസ്പൻഡ്‌ ചെയ്യപ്പെടും എന്ന് അറിയുമായിരുന്നില്ലേ? അറിഞ്ഞിട്ടും അങ്ങനെ ചെയ്തതാണെങ്കിൽ സ്വന്തം വ്യക്തിതാല്പര്യത്തിനപ്പുറം മൂല്യസംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന പ്രശാന്തൻ, നമ്മുടെ എല്ലാവരുടെയും ആദരമർഹിക്കുന്ന മഹാനല്ലേ? കൈക്കൂലി കൊടുത്താണ് ലൈസൻസ് സംഘടിപ്പിച്ചതെന്ന് അറിഞ്ഞാൽ അതിന്മേൽ അന്വേഷണമുണ്ടാകുമെന്നും അന്വേഷണം തീരുന്നതുവരെ തന്റെ ലൈസൻസ് ഷെൽഫിൽ ഇരിക്കുമെന്നും അറിയാത്തയാളാണ് പ്രശാന്തനെങ്കിൽ ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത മണ്ടനല്ലേ പ്രശാന്തൻ?
ആരുടെ ബിനാമിയാണ് പ്രശാന്തൻ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button