
കൊച്ചി: കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയില്‍. ഇന്ന് വൈകീട്ട് വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്‍ടിഒ ടിഎം ജെയ്‌സനെ പിടികൂടിയത്. ഇയാൾ കൂടാതെ രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ജെയ്‌സന്റെ വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും കണ്ടെടുത്തു
ഫോര്‍ട്ട് കൊച്ചി – ചൊല്ലാനം റൂട്ടില്‍ ഓടുന്ന ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് എസ്പി എസ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments