
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒയെ ടിഎം ജെഴ്‌സണെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ഗതാഗത കമ്മീഷണറുടെ ശിപാര്‍ശയിലാണ് നടപടി. ജെഴ്‌സണെ നാല് ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. ബസ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആര്‍ടിഒ ജെഴ്‌സണ്‍ വിജിലന്‍സ് കസ്റ്റഡിയിലായത്.
Read Also: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു
പിന്നാലെ ആര്‍ടിഒയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും , അനധികൃതമായി സൂക്ഷിച്ച 49 കുപ്പി വിദേശ നിര്‍മ്മിത വിദേശ മദ്യവും വിജിലന്‍സ് പിടികൂടി. അനധികൃത സ്വത്ത് സംമ്പാദനം നടത്തിയിട്ടുണ്ടോയെന്നും, അഴിമതിയുടെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കണമെന്നും വിജിലന്‍സ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടു.
അതേസമയം പാലക്കാട് ആര്‍ടിഒ ആയിരുന്നപ്പോള്‍ ജെഴ്‌സണ്‍ കൈക്കൂലി പണത്തില്‍ വിഹിതം കൈപറ്റിയതായി വിജിലന്‍സ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ജെഴ്‌സന്‍ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയാകുന്നത്.
Post Your Comments