Latest NewsKeralaNews

തിങ്കളാഴ്ച സസ്‌പെൻഷൻ, സ്റ്റേ വാങ്ങി ജോലിയില്‍ തിരിച്ചെത്തിയ ഡിഎംഒ കൈക്കൂലി കേസില്‍ അറസ്റ്റില്‍

ഹോട്ടല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ

ഇടുക്കി: ഇടുക്കി ഡി.എം.ഒ. ഡോക്ടർ എല്‍. മനോജ് കൈക്കൂലി കേസില്‍ അറസ്റ്റില്‍. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

read also: 12 കോടി രൂപ ഒന്നാം സമ്മാനം; പൂജാ ബമ്പർ ടിക്കറ്റ് വില 300 രൂപ

ഇയാൾക്ക് എതിരെ വ്യാപകമായ പരാതികളുയർന്നതിനെത്തുടർന്ന് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെൻഡ് ചെയ്ത നടപടിയില്‍ സ്റ്റേ വാങ്ങുകയും ചെയ്തതിനു ശേഷം ഇന്ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഇതിനു പിന്നാലെയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഹോട്ടല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ ഇയാളുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചു നല്‍കിയത്. ഡ്രൈവർ രാഹുല്‍ രാജിനേയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button