കണ്ണൂര്‍: രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് ഡി.സി.സി പ്രസിഡന്റിന്റെ കത്ത്. വട്ടംകറങ്ങി വരണാധികാരി. സംഭവം നടുവില്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ പാത്തന്‍പാറയിലാണ്. ഒടുവിൽ പറ്റിപ്പോയെന്ന് ഡി.സി.സി. സ്ഥാനാര്‍ഥിക്ക് ചിഹ്നം ലഭിക്കണമെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഔദ്യോഗിക കത്ത് വേണം.
എന്നാൽ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായ വാര്‍ഡില്‍ ആന്‍റണി കുര്യനും സെബാസ്റ്റ്യന്‍ വര്‍ഗീസുമാണ് കൈപ്പത്തി ചിഹ്നം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡിന്‍റിന്റെ കത്ത് ഹാജരാക്കിയത്. കത്ത് വ്യാജമാണെന്ന ആക്ഷേപം ഒരു കൂട്ടര്‍ ഉയര്‍ത്തിയതോടെ റിട്ടേണിങ് ഓഫിസര്‍ ആധികാരികത തേടി ഡി.സി.സി പ്രസിഡന്‍റിനെ നേരിട്ട് വിളിച്ച് വിശദീകരണം തേടി. ആന്‍റണിക്ക് അറിയാതെ കത്ത് നല്‍കിയതാണെന്നും, യഥാര്‍ഥ സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ ആണെന്നും വിശദീകരിച്ച ഡി.സി.സി പ്രസിഡന്‍റ് റിട്ടേണിങ് ഓഫിസര്‍ക്ക് മറുപടി ഇ മെയില്‍ ചെയ്തു നല്‍കി. എന്നാല്‍, ഇതുകൊണ്ടൊന്നും കളം വിടാന്‍ ആന്‍റണി തയ്യാറല്ല. ‘കൈപ്പത്തി’ അനുവദിച്ചില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.
Read Also: യുപിയിൽ പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കൾ കൊലപ്പെടുത്തി
അതേസമയം കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍പെട്ടവരാണ് രണ്ടു സ്ഥാനാര്‍ഥികളും. ആന്‍റണിയെ തന്നെ ആയിരുന്നത്രെ ആദ്യം സ്ഥാനാര്‍ഥിയായി ഡി.സി.സി പ്രഖ്യാപിച്ചതും കത്ത് നല്‍കിയതും. തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കൊടുവില്‍ സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കാനും ആന്‍റണിയെ ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നുവത്രെ.
Post Your Comments