
അഹമ്മദാബാദ് : കോര്‍പ്പറേഷനുകളിലെ വിജയത്തിന് പിന്നാലെ ഗുജറാത്ത് മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഫെബ്രുവരി 28-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തന്നെ ബിജെപി വളരെ മുൻപിലാണുള്ളത്.
81 നഗരസഭകളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഫല സൂചനകളനുസരിച്ച് 54 നഗരസഭകളില്‍ ബിജെപി മുന്നേറുന്നുണ്ട്. രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഫലം പുറത്ത് വന്ന 15 ഇടങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് ഒരിടത്ത് പോലും ലീഡ് ചെയ്യുന്നില്ല.
Read Also : കേരളത്തിന്റെ കടൽ വിൽക്കുമോ? മലക്കം മറിഞ്ഞ് മന്ത്രി മേഴ്സിക്കുട്ടിയമ്മ
താലൂക്ക് പഞ്ചായത്തുകളില്‍ 58 ഇടങ്ങളിലെ ഫലമാണ് പുറത്ത് വന്നത്. ഇതില്‍ 51 താലൂക്ക് പഞ്ചായത്തുകളില്‍ ബിജെപി മുന്നിലാണ്. ഏഴിടത്ത് കോണ്‍ഗ്രസും. ഒരാഴ്ച മുമ്പ് ഫലം പ്രഖ്യാപിച്ച ആറ് കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയമാണ് നേടിയത്. അതേസമയം 2015-ല്‍ നേടിയ വാര്‍ഡുകളിലെ പകുതി പോലും കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ നേടാൻ കഴിഞ്ഞില്ല.
Post Your Comments