തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ ജാഥയ്ക്കിടെ ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വാണിയംകുളം പഞ്ചായത്തിലെ കൂനത്തറ ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ വേളയിലാണ് കൂനതറയിലെ ചെട്ടിയാർ മാരെ ജാതീയമായി സി.പി.എമ്മുകാർ അധിക്ഷേപിച്ചത്.
‘പൂവിൽ കുത്തിയ ചെട്ടികളെ നെഞ്ചിൽ കുത്തി ചത്തോളൂ’ എന്ന് തുടങ്ങുന്ന മുദ്രാവാക്യം നിരവധി തവണ സി പി എമ്മുകാർ വിളിച്ചു ചൊല്ലി. സമുദായത്തെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയിൽ പ്രകടനം നടത്തിയനെതിരെ കൂനത്തറ ചെട്ടിയാർ സമുദായത്തിലെ അംഗങ്ങളെല്ലാം ചേർന്ന് സ്ഥലത്ത് പ്രതിഷേധം നടത്തി.
Also Read: യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതിയായ സുഹൃത്ത് പിടിയിൽ
ഏകദേശം 85 വീടുകളിൽനിന്ന് മുന്നൂറിൽപ്പരം ചെട്ടിയാർ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മുഖത്ത് വഷളൻ ചിരിയും ഫിറ്റ് ചെയ്ത് വോട്ടിനും ഫണ്ട് പിരിവിനും മാത്രമാണ് നേതാക്കളും സി പി എമ്മും ഇവരെ കാണാനെത്തുന്നത്. കുടിവെള്ളം, പാർപ്പിടം, വീട്, വിദ്യാഭ്യാസം തുടൺഗിയ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇക്കൂട്ടർ ഇവിടങ്ങളിൽ നടത്താറില്ല.
കാലങ്ങളായി ഒരു സ്ഥാനാർത്ഥിയെ പോലും ഈ സമുദായത്തിൽ നിന്നും ഇലക്ഷൻ സമയത്ത് നിർത്താൻ ഇവർ തയ്യാറാകാറില്ല. പക്ഷേ, ഇക്കൂട്ടരുടെ വോട്ട് മാത്രം വേണം. വംശീയമായും ജാതിപരമായും അധിക്ഷേപിച്ചതിനെ എതിരെയാണ് സമുദായ അംഗങ്ങൾ ആലിൻ ചുവട്ടിൽ നിന്നും കൂനത്തറ വരെ പ്രതിഷേധിച്ചത്.
Post Your Comments