ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. മുടവൻമുഗളിൽ നിന്നുളള വാർഡ് കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തെ കൈയ്യടിച്ച് ജനങ്ങൾ. 21 വയസ് മാത്രം പ്രായമുള്ള ആര്യ ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവി എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ആൾ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
Also Read: അഭയ കേസിലെ സാക്ഷി രാജുവിനെ യേശുവായി ചിത്രീകരിച്ചു, പരാതിയുമായി ഡമോക്രാറ്റിക്ക് ക്രിസ്ത്യൻ ഫെഡറേഷൻ
തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തേക്ക് ഉയർത്തികാട്ടിയ ജമീല ശ്രീധർ മേയറാകുമെന്നായിരുന്നു പൊതുവേ ഉയർന്ന സംസാരവിഷയം. എന്നാൽ, ചർച്ചകൾക്കും കൂടിച്ചേരലുകൾക്കുമൊടുവിലാണ് ആര്യയെ തന്നെ തിരഞ്ഞെടുത്തത്. പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്നും പ്രവർത്തനത്തിനൊപ്പം പഠനവും കൊണ്ടുപോകുമെന്ന് ആര്യ പറയുന്നു.
Post Your Comments