തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയും അപ്രതീക്ഷിത കാലുവാരലും പാർട്ടികൾ ഇപ്പോഴും ചർച്ച ചെയ്യുകയാണ്. ഇപ്പോഴിതാ, സിപിഐഎമ്മും കേരള കോണ്‍ഗ്രസ് ബിയും ചേര്‍ന്ന് കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി സിപിഐ രംഗത്ത്. കൊല്ലം പത്തനാപുരം സിപിഐ മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീന്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
Also Read: സിബിഐക്ക് മുന്നിൽ മുട്ടുമടക്കി കേരള സർക്കാർ, കാസർകോട് സിബിഐക്ക് ക്യാംപ് ഓഫീസ്
പാര്‍ട്ടി മത്സരിച്ച പല സീറ്റിലും കേരള കോണ്‍ഗ്രസ് ബിയും സിപിഐഎമ്മും ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയോ വിമത പ്രവര്‍ത്തനം നനടത്തുകയോ ചെയ്തുവെന്നാണ് ഇദ്ദേഹം ഉന്നയിക്കുന്ന ആരോപണം. താലൂക്കിലെ ആറ് പഞ്ചായത്തില്‍ പിറവന്തൂരിലും പട്ടാഴി വടക്കേകരയിലുമാണ് സിപിഐക്ക് പിടിച്ചുനില്‍ക്കാനായത്. പത്തനാപുരത്ത് നാല് സീറ്റുണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ വെറും ഒരു സീറ്റായി ചുരുങ്ങിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിലും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.
എന്നാല്‍ തോറ്റിട്ട് ന്യായം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ പ്രതികരിച്ചത്. സിപിഐയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. സി പി ഐയുമായി ഗണേഷ് കുമാർ പിണക്കത്തിലാണെന്നും ഉടൻ ഒരു രാഷ്ട്രീയ ചേരിതിരിവ് കാണാനാകുമെന്നുമാണ് റിപ്പോർട്ടുകൾ.
Post Your Comments