ന്യൂഡൽഹി : ജനാധിപത്യം ഇന്ന് ഏറ്റവും ദുർഘടമായ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുളള നേതാക്കളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
രാജ്യത്തിന് വേണ്ടി പോരാടുകയാണ് തന്റെ ലക്ഷ്യമെന്നും സോണിയാഗാന്ധി പറഞ്ഞു. ‘ജനങ്ങളെ സേവിക്കുക എന്നുളളതാണ് നമ്മുടെ മൂലമന്ത്രം. ‘ഇന്ന്, ജനാധിപത്യം ഏറ്റവും ദുർഘടമായ ഒരു സമയത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്, ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു.’ സോണിയ പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി സമരം നടത്തണമെന്നും അവർ ആഹ്വാനം ചെയ്തു.
Post Your Comments