ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. അമേഠിയിൽ കിശോരിലാൽ ശർമ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. അതേസമയം, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചതായും കോൺഗ്രസ് വ്യക്തമാക്കി.
Post Your Comments