Latest NewsNewsIndia

സോണിയാ ഗാന്ധിക്ക് 88 കിലോ വെള്ളി, 1.26 കിലോ സ്വര്‍ണാഭരണങ്ങൾ: ആസ്തി 12.53 കോടി

സ്വന്തമായി വാഹനങ്ങളൊന്നുമില്ല.

ജയ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തിയുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്. സ്വത്തിൽ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 72 ലക്ഷം രൂപയുടെ വര്‍ധനവാണുണ്ടായത്.

read also:   മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം കവർന്നെന്ന യുവാവിന്റെ പരാതിയില്‍ വമ്പൻ ട്വിസ്റ്റ്

സ്വന്തമായി വാഹനങ്ങളൊന്നുമില്ല. കൈവശം 88 കിലോ വെള്ളിയും 1.26 കിലോ സ്വര്‍ണാഭരണങ്ങളുമുണ്ട്. ദേരാ മാണ്ഡി ഗ്രാമത്തില്‍ 2529.28 ചതുരശ്ര മീറ്റര്‍ കൃഷിഭൂമിയുണ്ട്. അതിന്റെ മൊത്തം വിപണി മൂല്യം 5.88 കോടി രൂപയാണ്. ഇറ്റലിയിലെ തറവാട്ടുസ്വത്തില്‍ ഓഹരിയുള്ളതായും സോണിയ ഗാന്ധി സത്യവാങ്മൂലത്തില്‍ പറയുന്നു. ഏകദേശം 26 ലക്ഷത്തിലധികം വിലമതിക്കുന്നതാണ് ഈ സ്വത്ത്. എം പി എന്ന നിലയിലുള്ള ശമ്പളം, റോയല്‍റ്റി വരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭവിഹിതം, മൂലധന നേട്ടം എന്നിവയിൽ നിന്നുമുള്ള വിവരങ്ങളും സത്യവാങ്മൂലത്തില്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button