![](/wp-content/uploads/2022/03/sonia-gandhi.jpg)
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. ഇതോടെ സോണിയ ഗാന്ധിക്കെതിരെ രാജ്യ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഒരു മണിക്കൂറിലേറെ നീണ്ട രാഷ്ട്രപതിയുടെ അഭിസംബോധനയോടുള്ള സോണിയ ഗാന്ധിയുടെ ഈ പരമാര്‍ശമാണ് വന്‍ വിവാദമായിരിക്കുന്നത്. പാവം സ്ത്രീ. പ്രസിഡന്റ് വായിച്ച് തളര്‍ന്നു. ഒടുവില്‍ സംസാരിക്കാന്‍ നന്നേ ബുദ്ധി മുട്ടി. പാവം.
സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ കടുത്ത അതൃപ്തിയുമായി രാഷ്ട്പതി ഭവന്റെ വാര്‍ത്താ കുറിപ്പ് എത്തി. രാഷ്ട്രപതി ഭവന്റെ അന്തസിന് മുറിവേല്‍പിക്കുന്ന വാക്കുകളാണ്. പ്രസംഗത്തിലെവിടെയും തളര്‍ച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തളര്‍ച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കമായിരുന്നുവെന്നും അസാധാരണ നടപടിയില്‍ രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു.
പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ വന്‍ വിവാദമാക്കി. ആദിവാസികളോടുള്ള അവജ്ഞയാണ് സോണിയ ഗാന്ധിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്ന് കുറ്റപ്പെടുത്തി. സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ ആദിവാസികളെയും പാവപ്പെട്ട ജനങ്ങളെയുമാണ് സോണിയാ ഗാന്ധി അപമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അവഗണനയുടെ ചരിത്രം
സോണിയ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ഗോത്രവിഭാഗങ്ങളോടും താഴ്ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരോടും കോണ്‍ഗ്രസ് പുലര്‍ത്തുന്ന മുന്‍വിധിയെ ഇത് എടുത്ത് കാണിച്ചു. ഗോത്ര സ്ത്രീ പ്രസിഡന്റാകുന്നതിലുള്ള അസ്വസ്ഥത രാജവംശ രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നതിനോടുള്ള കോണ്‍ഗ്രസിന്റെ ചെറുത്ത് നില്‍പ്പിനെ പ്രതിഫലിപ്പിത്തുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് ആക്ഷേപിക്കുന്നത് ഇത് ആദ്യമായല്ല. 2024 ജൂലൈയില്‍ കോണ്‍ഗ്രസ് എം.പി രഞ്ജന്‍ ചൗധരി അവരെ രാഷ്ട്ര പത്‌നി എന്ന് വിളിച്ച് അപമാനിച്ചിരുന്നു.
അതേസമയം,രാഷ്ട്രപതി കൂടുതല്‍ വിശേഷാധികാരമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രതികരിക്കുമോ എന്ന ചോദ്യമാണ് സോണിയ ഗാന്ധിയുടെ ആക്ഷേപത്തോടെ ഉയര്‍ന്നുവരുന്നത്. സോണിയ ഗാന്ധിയുടെ വാക്കുകള്‍ രാഷ്ട്രപതിയെ മാത്രമല്ല, അവരുടെ പ്രസിഡന്റ് സ്ഥാനത്തെ പുരോഗതിയുടെ മാര്‍ഗമായി കണ്ട ദശലക്ഷക്കണക്കിന് പട്ടികവര്‍ഘക്കാരായ ജനങ്ങളെയും അപമാനിക്കലായിരുന്നു.
Post Your Comments