തിരുവനന്തപുരം: ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനകാര്യ വകുപ്പ്. ഇത് സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ആണ് പുതുക്കിയിറക്കിയത്.
നേരത്തെ ശമ്പളം പിടിക്കുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനെ എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ആ മാസം ശമ്പളം പിടിക്കില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് എത്ര ശമ്പളം പിടിക്കണമെന്ന് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറഞ്ഞു.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു.
Post Your Comments