തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവെക്കുന്നതിന് നേരത്തേ എടുത്ത തീരുമാനം പൂര്‍ണമായി പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കോവിഡ് സാമ്പത്തികപ്രതിസന്ധിയെ തുടർന്നാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
നിലവിൽ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കുമെന്ന വ്യവസ്ഥയില്‍ ഇൗ നവംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ ഒന്നു മുതല്‍ പി.എഫില്‍ നിന്ന് പിന്‍വലിക്കാം. എല്ലാ വിഭാഗം ജീവനക്കാരുടെയും അടുത്ത സാമ്പത്തികവര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ അനുവദിക്കൂ. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫ് ഇല്ലാത്ത ജീവനക്കാര്‍ക്ക് പണമായി അനുവദിക്കും. ഓണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം മാറ്റിവെച്ചെങ്കില്‍ തിരികെ നല്‍കും.
Read Also: കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി; മിന്നൽ റെയിഡിൽ കുടുങ്ങി നഗരസഭാ ഉദ്യോഗസ്ഥർ
ഒരു ഉദ്യോഗസ്ഥന് മൂന്നുമാസത്തിനുമുകളില് അവധിയെടുത്താല്‍ പ്രമോഷന് നല്കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധികചുമതല നല്കി കൃത്യനിര്‍വഹണം നടത്തും. പൊതുഭരണ സെക്രട്ടേറിയറ്റില്‍ നടത്തിയതിനുസമാനമായ പഠനം നിയമവകുപ്പിലും ധനകാര്യവകുപ്പിലും നടത്തും. ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പുനര്‍വിന്യാസം.
പൊതുഭരണ സെക്രേട്ടറിയറ്റിലെ അധിക ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അംഗീകരിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ ഫീല്‍ഡ് പഠനത്തിനുശേഷം തയാറാക്കിയ റിപ്പോര്‍ട്ടാണിത്. വിവിധ വകുപ്പുകള്‍ തമ്മിലും സെക്ഷനുകള്‍ തമ്മിലും ജോലിഭാരത്തിെന്റ കാര്യത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി.
ചില വകുപ്പുകളില്‍ അമിത ജോലിഭാരവും മറ്റു ചിലതില്‍ താരതമ്യേന കുറഞ്ഞ ജോലിഭാരവും നിലനിന്നിരുന്നു. കമ്പ്യുട്ടര്‍ അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളില്‍ അധികമായി കണ്ടെത്തുന്ന തസ്തികകള്‍ ജീവനക്കാരുടെ സമ്മതപത്രത്തിെന്റ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഒഴികെ ജില്ലകളില്‍ നിയമിക്കും. വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ ആയിരിക്കും ഇത്.
Post Your Comments