തിരുവനന്തപുരം : ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും ഭരണാനുകൂല സംഘടനകളുടെയും ഉള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പിന്‍മാറ്റം. ശമ്പളം പിടിക്കില്ലെന്ന് കാണിച്ച് ധനകാര്യ വകുപ്പ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി.
നേരത്തെ ശമ്പളം പിടിക്കുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനെ എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സര്‍ക്കാര്‍ ശമ്പളം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാരുന്നത്. സാമ്പത്തികപ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകും. സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. കോടതിയെയും സമീപിക്കാനും ആലോചയുണ്ടായിരുന്നു. രണ്ടും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു.
Post Your Comments