തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമീഷനിലെ 36 ഗസറ്റഡ് ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം മുടങ്ങിയതായി പരാതി. ഫെബ്രുവരി 10ന് സംസ്ഥാനത്തെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും യു.ടി.ഇ.എഫിെന്റ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ശമ്പളം മുടങ്ങിയെന്ന ആരോപണവുമായി ജീവനക്കാർ രംഗത്ത് എത്തിയത്.
എന്നാൽ പണിമുടക്ക് സര്‍ക്കാര്‍ ഡയസ്നോണായി പ്രഖ്യാപിക്കുകയും ആ ദിവസത്തെ വേതനം മാര്‍ച്ചിലെ ശമ്പളത്തില്‍നിന്ന് കുറവ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്ക് ശമ്പളം കുറവ് ചെയ്ത് മാര്‍ച്ചിലെ ശമ്പളം വിതരണം ചെയ്തിരുന്നു. എന്നാല്‍, പി.എസ്.സിയിലെ 36 ഗസറ്റഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് അധികൃതര്‍ തയാറായിട്ടില്ല. ഒരുദിവസത്തെ ശമ്പ ളത്തിന് പകരം ഒരുമാസത്തെ ശമ്ബളം തന്നെ ലഭിക്കാതിരിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.എസ്.സി എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Post Your Comments