കൊച്ചി : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. കോവിഡ് 19 പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തു വന്നിരിക്കുന്നത്. ട്രഷറി ഓഫിസുകള്‍ക്ക് ജോയിന്റ് ഡയറക്ടര്‍ അയച്ച മാര്‍ഗനിര്‍ദേശപ്രകാരം ശമ്പളം നല്‍കുന്നതിനു മുമ്പ് കുറവു ചെയ്യുന്ന തുക ടിഎസ്ബി അക്കൗണ്ട് ആരംഭിച്ച് അതില്‍ നിക്ഷേപിക്കണം എന്നാണ് നിര്‍ദേശം. ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എത്തുന്നതിനു പകരം അടുത്ത മാസം ശമ്പളം നല്‍കുന്നതിനു തന്നെയോ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം എന്നാണ് ചട്ടം. ഈ സംഭവം പുറത്തുവന്നതോടെ സര്‍ക്കാറിന് ഒന്നും പറയാനാകാത്ത അവസ്ഥയിലായി. മനോരമയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്
read also : സര്‍ക്കാരിന് തിരിച്ചടി: സാലറി ചാലഞ്ചിന് സ്റ്റേ
ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്ന തുക സര്‍ക്കാരിന് കണ്‍സോളിഡേറ്റഡ് ഫണ്ടായി പരിഗണിച്ച് ഏതാവശ്യത്തിനും ഉപയോഗിക്കാം എന്നതിനാലാണ് ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളുണ്ടാക്കി അതിലേക്കു നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അതേസമയം ദുരിതാശ്വാസ ഫണ്ടിലേക്കു തുക വകയിരുത്തിയാല്‍ നിശ്ചിത ഹെഡ്ഡുകളില്‍ മാത്രമേ ഈ തുക ഉപയോഗിക്കാന്‍ സാധിക്കൂ.
ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ അത് തിരികെ നല്‍കുന്നതു സംബന്ധിച്ച വിവരം പരാമര്‍ശിച്ചിട്ടില്ല എന്നതിനാല്‍ തിരിച്ചു ലഭിക്കുമെന്നതില്‍ ഉറപ്പില്ല. മാത്രമല്ല, ഈ തുകയുടെ കൂടി വരുമാന നികുതി അടയ്ക്കുകയും വേണം. റവന്യു ചെലവിന്റെ പകുതി തുക കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്.
സര്‍ക്കാരിന് നികുതിയും ലഭിക്കും, ശമ്പളം നല്‍കിയെന്നു പേരും ലഭിക്കും. എന്നാല്‍ ഈ രേഖ പുറത്തുവന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല
കടപ്പാട്
മനോരമ
Post Your Comments