Latest NewsNewsKuwait

യാ​ത്ര വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ രാജ്യങ്ങളിൽ നിന്ന് ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റി​ല്‍ കു​വൈ​റ്റി​ലേ​ക്ക് വരാം: പ്രവാസികൾക്ക് ആശ്വാസം

കു​വൈ​റ്റ്: വിദേശികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കുവൈറ്റ്. യാ​ത്ര വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ 34 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ളെ വി​ദേ​ശി​ക​ള്‍​ക്ക് ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റി​ല്‍ കു​വൈ​റ്റി​ലേ​ക്ക് വ​രാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് അ​ല്‍ സ​ലേ അ​റി​യി​ച്ചു. ഇതോടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കും അ​വ​രു​ടെ ജീ​വ​ന​ക്കാ​രെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും കൊ​ണ്ടു​വ​രു​വാ​ന്‍ സാ​ധി​ക്കും.

Read also: എന്നെ വേശ്യയെന്നു വിളിച്ചധിക്ഷേപിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കരണക്കുറ്റിക്ക് കൊടുത്താല്‍ എന്നെയും അഭിനന്ദിക്കുമോ : കെ.കെ.ശൈലജക്കെതിരെ ചിത്രലേഖ

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാലിച്ച് വേണം യാത്ര നടത്തേണ്ടത്. മടങ്ങി വരുന്നവരുടെ പേ​രു​ക​ളും തൊഴിൽ വിവരങ്ങളും പ​രി​ശോ​ധിച്ച ശേഷം യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ പ​ത്ത് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷം യാ​ത്രാ അ​നു​മ​തി​ക്കു​ള​ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button