കണ്ണൂര്‍: യൂട്യൂബറിനെ കൈയ്യേറ്റം ചെയ്‌ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജക്കെതിരെ വിമർശനവുമായി കണ്ണൂരിലെ ദളിത് യുവതി ചിത്രലേഖ. സിപിഎം മാർക്കറ്റിങ് കൊള്ളാം ഷൈലജ ടീച്ചറോട് ഒരു ചോദ്യം . എന്നെ വേശ്യ എന്നു വിളിച്ചു പോസ്റ്റർ ഒട്ടിച്ച എടാട്ട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജ്യോതിഷിന്റെ പല്ല് ഞാൻ അടിച്ചുകൊഴിച്ചാൽ പിന്തുണ തരുമോ എന്നാണ് ചിത്രലേഖയുടെ പ്രതികരണം. പയ്യന്നൂരിനടുത്ത് എടാട്ട് ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. ഇവിടെ ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന യുവതിയെ സി.ഐ.ടി.യു അംഗത്വമെടുക്കുന്നതിനെതിരെ സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ സഹപ്രവർത്തകരാണ് ആദ്യം വേട്ടയാടിയത്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേഹത്തേക്ക് ഓട്ടോ ഓടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ യുവതി പോലീസില്‍ പരാതി നല്‍കി. ഇതോടെ ശത്രുക്കൾ ചിത്രലേഖയുടെ ഓട്ടോ കത്തിച്ച് പകരം വീട്ടി.സാമൂഹ്യ പ്രവര്‍ത്തകയായ അജിതയും സി.ആര്‍.നീലകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പുതിയ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും ഇതും തകര്‍ത്തു. തുടർന്നും നിരവധി പ്രശ്‌നങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നു.
സിപിഎമ്മിന്റെ അതിക്രമങ്ങള്‍ക്കെതിരെ നാല് മാസം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്‍പില്‍ ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തി. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് സമരം മാറ്റിയ ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലം നല്‍കി. 2016 മാർച്ചിലാണ് വീടു പണിക്കാവശ്യമായ തുക യു.ഡി.എഫ് സർക്കാർ അനുവദിച്ചത്. എന്നാൽ പിണറായി സർക്കാർ അധികാരത്തിലേറിയ 2016 ൽ തന്നെ അനുവദിച്ച തുകയും 2018ൽ ഭൂമിയും റദ്ദാക്കി.
Post Your Comments