Latest NewsKeralaNews

അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതില്‍ സംശയം ഉന്നയിച്ച്‌ സംഘടനാ നേതാക്കള്‍: സംസ്‌കാര ചടങ്ങില്‍ നിന്ന് തങ്ങളെ അകറ്റി നിര്‍ത്താനാണ് ശ്രമമെന്നും എസ്ഡിപിഐ

കണ്ണൂര്‍: കണ്ണൂരിൽ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതില്‍ സംശയവുമായി‌ സംഘടനാ നേതാക്കള്‍. എസ്.ഡി.പി.ഐ നേതാവ് നസ്റുദ്ദീന്‍ എളമരം ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സലാഹുദ്ദീന് കോവിഡ് പോസിറ്റീവ് എന്ന വാര്‍ത്ത ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തതിനൊപ്പം കണക്കു കൂട്ടല്‍ തെറ്റിയില്ല, ഇതിനപ്പുറം നാം പ്രതീക്ഷിക്കരുത് എന്നാണ് നസറുദ്ദീറിന്റെ കുറിപ്പ്. മയ്യത്ത് നമസ്‌കാരത്തില്‍ നിന്നും അനുബന്ധ ചടങ്ങില്‍ നിന്നും പ്രവര്‍ത്തകരെയും ബന്ധുക്കളേയും മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കോവിഡ് പൊസിറ്റീവ് എന്ന് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് സലാഹുദ്ദീന്റെ കോവിഡ് ടെസ്റ്റ് പ്രൈവറ്റ് ആശുപത്രിയില്‍ നിന്ന് നടത്തണമെന്നാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

Read also: കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധിക്കും: പഠനറിപ്പോർട്ടുമായി ഗവേഷകർ

കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍ കുടുംബത്തിന്റെ കണ്‍മുന്നിലിട്ടായിരുന്നു എസ്ഡിപി ഐ പ്രവര്‍ത്തകൻ മുഹമ്മദ് സ്വലാഹൂദ്ദീനെ വെട്ടിക്കൊന്നത്. ആദ്യം ബൈക്കിലെത്തിയ സംഘം മനഃപൂര്‍വം വാഹനം സ്വലാഹുദ്ദീന്റെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ അടുത്ത സംഘമെത്തിയാണ് വെട്ടിവീഴ്‌ത്തിയത്. സലാഹുദ്ദീനൊപ്പം രണ്ട് സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. സലാഹുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button