വാഷിംഗ്ടണ്‍:കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന പഠനറിപ്പോർട്ടുമായി അമേരിക്കൻ ഗവേഷകർ. യേല്‍ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗികള്‍ അനുവഭവിക്കുന്ന തലവേദന, ആശയക്കുഴപ്പം, വ്യാകുലത എന്നിവ ഇതിന്റെ ഭാഗമാണെന്നും അകിക്കോ വ്യക്തമാക്കുന്നു. കോവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമോയെന്ന പഠനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോളജി വിഭാഗം മേധാവി എസ്. ആന്‍ഡ്രൂ ജോസഫ്സനും ചൂണ്ടിക്കാട്ടി.
Post Your Comments