![](/wp-content/uploads/2020/08/3as7.jpg)
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 68299 ആയി. അതേസമയം 526 പേർ ഉൾപ്പെടെ 59,739 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 461 ആയി. ബാക്കി 8099 പേരാണ് ചികിത്സയിലുള്ളത്. 126 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2038 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
282 കുവൈത്തികൾക്കും 106 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. അഹ്മദി ഗവർണറേറ്റിൽ 113 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 86 പേർക്കും ജഹ്റ ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 63 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 43 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments