Latest NewsNewsInternational

ഇന്ത്യയുടെ തന്ത്രപരമായ ചില വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപരമായ ചില വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന . ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് ചെറിയ രീതിയില്‍ പരിഹാരമായെങ്കിലും ചില തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ചൈനീസ് ഹാക്കര്‍മാര്‍ നിരന്തരം ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Read Also : ഇന്ത്യ ചൈന സംഘർഷം : പ്രശ്‌നപരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെ ആവശ്യമില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍,മൈക്രോമാക്‌സ്, സിപ്‌ല, സണ്‍ ഫാര്‍മ, എം.ആര്‍.എഫ്, എല്‍ ആന്‍ഡ് ടി എന്നിവയുടെ സൈറ്റുകള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ‘ബിസിന്‌സ് ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ ഭീഷണികള്‍ സംബന്ധിച്ച അന്വേഷണം…

ടെലികോം, ഫാര്‍മ, മാധ്യമ സ്ഥാപനങ്ങള്‍, സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍, നിര്‍മാണ-ടയര്‍ കമ്പനികള്‍ എന്നിവയുടെ സൈറ്റുകളാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നത്. വിവിധ രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം നടത്തി പരിചയമുള്ള ചൈനീസ് ഹാക്കര്‍മാര്‍ വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സൈറ്റുകള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാറുമായി ബന്ധമുള്ള ഗോഥിക് പാണ്ട, സ്‌റ്റോണ്‍ പാണ്ട എന്നീ ഹാക്കര്‍ ഗ്രൂപ്പുകളാണ് സൈബര്‍ ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തിയതായും സൈഫേമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button