IndiaInternational

വാക്സിൻ: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന, കോവിഡ്-ട്രാക്കിങ് വിലക്കി ഇസ്രയേല്‍

ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്‌സീന്‍ നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ സൈഫേമാ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

ആഗോള തലത്തിലെ വാക്‌സീന്‍ നിര്‍മാണത്തില്‍ ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ചൈന. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്‌സീന്‍ നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ സൈഫേമാ റോയിട്ടേഴ്‌സിനോടു പറഞ്ഞു. വിവിധ രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നിർമിച്ചു നല്‍കുന്ന കാര്യത്തില്‍ കടുത്ത എതിരാളികളാണ് ഇന്ത്യയും ചൈനയും. ലോകമെമ്പാടും വില്‍ക്കപ്പെടുന്ന വാക്‌സീനിന്റെ 60 ശതമാനവും നിർമിക്കുന്നത് ഇന്ത്യയാണ്.

ഗോള്‍ഡ്മാന്‍ സാച്‌സിന്റെ പിന്തുണയുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ സൈഫേമ സിംഗപ്പൂരിലും ടോക്കിയോയിലും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചൈനീസ് ഹാക്കിങ് ഗ്രൂപ്പായ എപിടി10 (സ്റ്റോണ്‍ പാണ്‍ഡ) ആണ് ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഐടി വിഭാഗത്തിന്റെയും വിതരണ ശൃംഖലയുടെയും സുരക്ഷയ്ക്കെതിരായി ആക്രമണം നടത്തിയിരിക്കുന്നതെന്ന് സൈഫേമ പറഞ്ഞു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാതാവ്.

ഇരു കമ്പനികളുടെയും ബൗദ്ധികാവകാശത്തിനു കീഴില്‍ വരുന്ന കാര്യങ്ങള്‍ കടത്തിക്കൊണ്ടു പോയി ചൈനീസ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സൈഫേമയുടെ ചീഫ് എക്‌സിക്യൂട്ടീവ് കുമാര്‍ റിതേഷ് പറഞ്ഞു .പല രാജ്യങ്ങള്‍ക്കും വേണ്ടി അസ്ട്രാ സെനക്കയുടെ വാക്‌സീന്‍ നിർമിച്ച് നല്‍കുന്നത് സീറം ആണ്. കമ്പനി ഉടനെ നോവാവാക്‌സീന്റെ വാക്‌സീനും നിർമിക്കാന്‍ തുടങ്ങാനിരിക്കെയാണ് ആക്രമണം വര്‍ധിച്ചിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനയുടെ വിദേശ മന്ത്രാലയം തയാറായില്ല.

അതേസമയം കൊറോണ വൈറസ് ബാധിതരെ അവരുടെ മൊബൈല്‍ ഫോണിലൂടെ ട്രാക്കു ചെയ്യുന്നത് ഇസ്രയേൽ സുപ്രീം കോടതി നിരോധിച്ചു. ഇത് പൗരാവകാശങ്ങളിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് കോടതി നീരക്ഷിച്ചു. ഷിന്‍ ബെറ്റ് എന്ന് അറിയപ്പെടുന്ന ഭീകരവാദ വിരുദ്ധ സംഘത്തിന്റെ ടെക്‌നോളജി ഉപയോഗിച്ച് വ്യക്തി എവിടെ നില്‍ക്കുന്നു, ആരെല്ലാമായി സമ്പര്‍ക്കത്തില്‍ വരുന്നു തുടങ്ങിയ കാര്യങ്ങളാണ് മാര്‍ച്ച് 2020 മുതല്‍ ഇസ്രയേലില്‍ മഹാമാരി പടരുന്നതു തടയാനാണെന്ന ഭാവേന ഉപയോഗിച്ചു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button