ന്യൂഡല്‍ഹി : ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ചൈനീസ് ഹാക്കര്‍മാര്‍. ചൈനീസ് ഹാക്കിങ് ഗ്രൂപ്പ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളുടെ രഹസ്യ വിവരങ്ങള്‍ മോഷ്ടിച്ചെന്ന് സുരക്ഷാ ഗവേഷകര്‍. സര്‍ക്കാര്‍ സംഘടനകളുടെ നെറ്റ് വര്‍ക്കുകള്‍ ആക്രമിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് കണ്ടെത്തല്‍. ഇന്ത്യ, ബ്രസീല്‍, കസാക്കിസ്ഥാന്‍, റഷ്യ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സംഘടനകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.
read also : ഭീകരാക്രമണ വിവരങ്ങള്‍ പുറത്തുവിടും; ഭീഷണിയുമായി ഹാക്കര്‍മാര്‍
ലണ്ടന്‍ ആസ്ഥാനമായ ആഗോള സുരക്ഷാ പരിഹാര ദാതാക്കളായ പോസിറ്റീവ് ടെക്നോളജീസിലെ വിദഗ്ധര്‍ ആണ് ഇത് കണ്ടെത്തിയത്. ഇരയുടെ നെറ്റ് വര്‍ക്കിലേക്ക് പ്രവേശനം നേടുന്നതിന് ആക്രമണകാരികള്‍ ഡിവൈസുകള്‍ ഹാക്ക് ചെയ്ത് ഒരു പ്രത്യേക പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു എന്ന് പൊസിറ്റീവ് ടെക്നോളജീസിന്റെ അന്വേഷണ സംഘം കണ്ടെത്തി.
റിമോട്ട് കോഡ് എക്സിക്യൂഷന്‍ വള്‍നറബിലിറ്റി (MS17-010) ഉപയോഗപ്പെടുത്തിയോ മോഷ്ടിച്ച ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചോ ആക്രമണകാരികള്‍ നെറ്റ്ര്ക്കില്‍ പ്രവേശിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.
Post Your Comments