2020 ൽ മുംബൈ നഗരം നിശ്ചലമായ പവര്‍ കട്ടിന് പിന്നില്‍ ചൈനയെന്ന് സൂചന. വിദേശ മാധ്യമമായ ന്യുയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് പകലായിരുന്നു, മുംബൈ സ്തംഭിച്ചു പോയ പവര്‍ കട്ട് ഉണ്ടായത്. ആശുപത്രികളിലടക്കം ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. അതോടൊപ്പം മുംബയിലെ മുഴുവൻ നിർമ്മാണ മേഖലകളും മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും തടസം നേരിട്ടു.
ഇതിനെ തുടര്‍ന്ന് മുംബൈ പോലീസും, സൈബര്‍ വിഭാഗങ്ങളും അട്ടിമറി സാധ്യതകള്‍ പരിശോധിച്ചിരുന്നു. ശത്രുരാജ്യങ്ങളുടെ നീക്കമാണോ ഇതിന് പിന്നിൽ എന്നും പരിശോധിച്ചിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ഒരു ആക്രമണ സാധ്യതയായി തോന്നിയിരുന്നില്ല. ഇപ്പോൾ യു.എസ് സൈബര്‍ കമ്പനിയായ റെക്കോര്‍ഡ്‌സ് ഫ്യൂച്ചറിനെ ഉദ്ധരിച്ചാണ് പവര്‍ കട്ടിന് പിന്നില്‍ ഇപ്പോൾ ചൈനയാണെന്ന റിപ്പോര്‍ട്ട് ന്യുയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments