Latest NewsIndia

രാഷ്ട്രീയമല്ല ഇപ്പോൾ വേണ്ടത്, രാഷ്ട്രത്തോടൊപ്പം നിൽക്കണമെന്നു പറഞ്ഞ കോണ്‍ഗ്രസ് വക്താവിന് സ്ഥാനം തെറിച്ചു

കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലെ അലസതയാണ് സഞ്ജയ് ഝാ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്.

ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ്സ് നേതാവും പാർട്ടി വാക്താവുമായ സഞ്ജയ് ഝായെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കി. അധ്യക്ഷ സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. രാഷ്ട്രീയം മാറ്റി വച്ച് രാഷ്ട്രത്തോടൊപ്പം നിൽക്കണമെന്ന് ഇന്ത്യാ ചൈനാ സംഘർഷ വിഷയത്തിൽ ട്വീറ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായത്. തുടർന്ന് അഭിഷേക് ദത്തിനേയും സാധന ഭാരതിയെയും പുതിയ ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോൺഗ്രസ് അധ്യക്ഷ നിയമിച്ചു.

“ചൈനയുടെ അപകടകരമായ ആക്രമണത്തോട് പ്രതികരിക്കുന്നതിന് ഇന്ത്യയ്ക്കുള്ളിൽ വലിയ പക്വതയുള്ള രാഷ്ട്രീയ സമവായത്തിനുള്ള സമയമാണിത്. നമ്മുടെ കോൺഗ്രസ് / യുപി‌എ സർക്കാരിനെതിരെ മോദി മുൻ‌കാലങ്ങളിൽ നിരവധി ആരോപണങ്ങൾ നടത്തിയത് എനിക്ക് പ്രശ്നമല്ല.നാം എഴുന്നേൽക്കണം. നമുക്ക് വ്യത്യസ്തമായിരിക്കാം. നമുക്ക് ഒന്നായിരിക്കാം.” ഇങ്ങനെയായിരുന്നു സഞ്ജയ് യുടെ ട്വീറ്റ്. ഇതിനു പിന്നാലെയായിരുന്നു സ്ഥാന ചലനം.

ചൈന അനധികൃതമായി കയ്യേറിയിരിക്കുന്ന അക്സായി ചിൻ ഇന്ത്യയുടേത്, തിരിച്ചെടുക്കേണ്ട സമയമാണിത്: ബിജെപി എംപി ജംയാങ് സെറിംഗ് നംഗ്യാൽ

കൂടാതെ കഴിഞ്ഞയാഴ്‌ച പാർട്ടിയെ വിമർശിച്ച് സഞ്ജയ് ഝാ ഒരു പത്രത്തിൽ ലേഖനമെഴുതിയുരുന്നു . കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലെ അലസതയാണ് സഞ്ജയ് ഝാ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. പാർട്ടിയെ ഉണർത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവർത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാർട്ടിയുടെ നിഷ്ക്രിയത്വം മനസ്സിലാക്കാൻ കഴിയാത്ത ധാരാളം പേർ പാർട്ടിയിൽ ഉണ്ട്. പാർട്ടിയുടെ വേദനാജനകമായ ശിഥിലീകരണം കണ്ട് താൻ ഭയപ്പെടുന്നുവെന്നും അദ്ദേഹം തന്റെ ലേഖനത്തിൽ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button