തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്നു , ജൂണ്‍ 30 വരെ ഭക്തരെ വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ജൂണ്‍ 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നാണ് പുതിയ തീരുമാനം. അതേസമയം, നിത്യപൂജയും ആചാരപരമായ ചടങ്ങുകളും നടക്കും. അതേസമയം ക്ഷേത്രങ്ങളില്‍ പത്തുപേരില്‍ കൂടാതെ വിവാഹം നടത്താന്‍ അനുവാദമുണ്ട്.
read also : കോവിഡ് -19 : കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
തൃശ്ശൂരില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരവധി പേര്‍ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂര്‍ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രം അടച്ചിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
Post Your Comments