തിരുവനന്തപുരം : കോവിഡിനെ തുടർന്ന് ക്ഷേത്രങ്ങളിൽ 800 കോടിയുടെ വരുമാന നഷ്ടം ഉണ്ടായതായി ദേവസ്വം ബോർഡ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനോട് ബോർഡ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാനാണ് സാധ്യതയെന്നും ദേവസ്വം ബോർഡ് പറയുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റതിന് പിന്നാലെ 100 കോടി രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോട് ധനസഹായം ആയി ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ അനുവദിച്ചത് ആകട്ടെ 10 കോടി മാത്രമാണ്.കോവിഡിനെ തുടർന്ന് ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ശബരിമലയിൽ മാത്രം 600 കോടി രൂപ വരുമാന നഷ്ടമാണ് സംഭവിച്ചത്. മറ്റ് ക്ഷേത്രങ്ങളിൽ 200 കോടിയുടെ നഷ്ടവും വരുമാനത്തിൽ ഉണ്ടായതായിട്ടാണ് ബോർഡിന്റെ കണക്കിൽ പറയുന്നത്.
Post Your Comments