തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ സ്‌ട്രോങ്ങ് റൂമുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണ്ണം റിസര്‍വ് ബാങ്കിലേക്ക് മാറ്റിയാലും ചില ക്ഷേത്രങ്ങളില്‍ നിത്യേന ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും സൂക്ഷിക്കേണ്ടതായി വരും.
ഇക്കാരണത്താല്‍ സ്‌ട്രോങ്ങ് റൂമുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അനാവശ്യ തസ്തികകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണവും, തിരുവാഭരണവും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം സൂക്ഷിക്കുന്ന മുറിയാണ് സ്‌ട്രോങ്ങ് റൂം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ അഞ്ഞൂറ് കിലോ സ്വര്‍ണ്ണം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണയം വയ്ക്കാന്‍ റിസര്‍വ് ബാങ്കിലേക്ക് മാറ്റുന്നത് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
Post Your Comments