സന്നിധാനം: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളില്‍ ദീപം തെളിയിച്ച് ആഴിയില്‍ അഗ്‌നി പകര്‍ന്നതിന് ശേഷമാണ് ഭക്തരെ ദര്‍ശനത്തിന് അനുവദിക്കുന്നത്.
Read Also: കേരളത്തില്‍ മഴക്കെടുതി രൂക്ഷം: ഇന്ന് മാത്രം നാല് മരണം
കര്‍ക്കിടകം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. 20ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ശബരിമല കര്‍ക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ 20 വരെ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.
Post Your Comments