ബെയ്ജിംഗ്: ചൈന ഇന്ത്യയെ ആക്രമിച്ച സംഭവം , ചൈന ആദ്യ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്നാക്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമെന്നാണ് ചൈന ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടുതവണ അതിര്‍ത്തി ലംഘിച്ചു. ഏറ്റുമുട്ടലുണ്ടായി. ഏകപക്ഷീയ നടപടി കൈക്കൊണ്ടു പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
അതേസമയം, സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നു ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ സൈന്യം ഉന്നതതല യോഗം ചേരുകയും സംഘര്‍ഷം ലഘൂകരിക്കാന്‍ തീരുമാനമാവുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ആ സമവായം ലംഘിച്ചു. ചൈനീസ് സൈന്യത്തെ പ്രകോപിക്കുകയാണ് ഇന്ത്യന്‍ സൈനികര്‍ ചെയ്തതെന്നും വിദേശകാര്യ വക്താവ് ആരോപിച്ചു.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ ആക്രമണത്തില്‍ ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനികരാണു കൊല്ലപ്പെട്ടത്. ഗാല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് ചൈനീസ് ആക്രമണമുണ്ടായത്. ഇന്‍ഫെന്‍ട്രി ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫിസറായ സന്തോഷ് ബാബുവും രണ്ടു സൈനികരുമാണു കൊല്ലപ്പെട്ടത്.
1975-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്.
Post Your Comments