കശ്മീര്‍: ഗാല്‍വനില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മാരകം. ഇന്ത്യന്‍ സൈന്യമാണ് അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം സ്മാരകം നിര്‍മിച്ചിരിക്കുന്നത്. ഗാല്‍വാനിലെ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ജൂണ്‍ 15നാണ് ഗാല്‍വനില്‍ സംഘര്‍ഷമുണ്ടായത്.
Read Also : ജമ്മുകശ്മീരിന്റെ വികസനം തടയാന്‍ പാകിസ്ഥാന്‍ : ഇന്ത്യക്ക് സഹായം നല്‍കുന്ന ലോക ബാങ്കിനെതിരെ കേസിന്
ലഡാക്കില്‍ ദര്‍ബുക്, ഷിയോക്, ദൗലത് എന്നീ തന്ത്രപ്രധാനമായ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പോസ്റ്റാണ് കെഎം-120. ഈ പോസ്റ്റിനു സമീപമാണ് സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. വീരമൃത്യു വരിച്ച 20 സൈനികരുടെയും പേരുകള്‍ സ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യ തങ്ങളുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കു പുറത്തുവിട്ടിട്ടും ചൈന ഇതുവരെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
Post Your Comments