Latest NewsNewsIndia

ഇന്ത്യയ്ക്കു നേരെ ചൈനയുടെ പ്രകോപനം : ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി : രാജ്യത്തോട് ആക്രമണം സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകീട്ടെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ ചൈനയുടെ പ്രകോപനവും ആക്രമണവും ഉണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതഗതികള്‍ വിശദീകരിച്ചു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജ്നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നല്‍കിയത്.

Read Also : ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന സംഘര്‍ഷം : ഇതുവരെ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. സൈനിക മേധാവിമാര്‍ക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും, രാജ്നാഥ് വിളിച്ച് ചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

യോഗം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. സംഭവം വിശദീകരിക്കുന്നതിനായി സൈന്യം ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ത്തസമ്മേളനം വിളിച്ച് ചേര്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവച്ചു. വൈകിട്ടോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് ആക്രമണവും സംഘര്‍ഷവും സബന്ധിച്ച് വിശദീകരണം നല്‍ല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button