Latest NewsNewsInternational

അതിര്‍ത്തിയിലെ ആക്രമണം, ചൈനയുടെ  പ്രാകൃത രീതിയിലുള്ള ആയുധങ്ങള്‍ : ഇന്ത്യ അതിശക്തമായി തന്നെ തിരിച്ചടിക്കും

ന്യൂഡല്‍ഹി : ഇന്ത്യയുടെ അതിര്‍ത്തി കയ്യേറിയ ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം . കഴിഞ്ഞ വര്‍ഷം ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആക്രമണങ്ങളെ വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രതിരോധ വകുപ്പിന്റെ രൂക്ഷവിമര്‍ശനം. പ്രാകൃതമായ രീതിയിലാണ് ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി എല്ലാ സമയത്തും പഴുതുകളടച്ച സുരക്ഷ ഒരുക്കുമെന്നും ലഡാക്കില്‍ ചൈന നടത്തിയ ആക്രമണങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : ഭീകരസംഘടനയായ ഐഎസുമായി ബന്ധം: ഏഴ് മലയാളി യുവാക്കളെ യുഎഇ നാടുകടത്തി

അപ്രതീക്ഷിതവും ഏകപക്ഷീയവുമായ ആക്രമണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് 2020ല്‍ ലഡാക്കില്‍ സംഭവിച്ചത്. അതിര്‍ത്തി സംരക്ഷിക്കേണ്ട സൈന്യം പാലിക്കേണ്ട യാതൊരുവിധ മര്യാദകളും ചൈന പാലിച്ചിരുന്നില്ല. പ്രാകൃതമായ കല്ലുകളും ആയുധങ്ങളുമാണ് ചൈന ആക്രമണത്തിനായി ഉപയോഗിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിച്ചാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത്.

അതേസമയം, 2021ലെ പ്രതിരോധ സുരക്ഷ സംവിധാനം അതിര്‍ത്തിയിലെ ശത്രുരാജ്യങ്ങളുടെ എല്ലാ നീക്കങ്ങളും മുന്നില്‍ കണ്ടാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ നാളുകളായി ചൈന നടത്തിവന്നിരുന്ന പ്രകോപനങ്ങളെയും ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button