ന്യൂഡല്‍ഹി : ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കവെ അതിര്‍ത്തിയില്‍ മാത്രമല്ല ചൈന ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചതെന്ന് പുതിയ റിപ്പോര്‍ട്ട്. 2007 മുതല്‍ 2018 വരെ ചൈന ഇന്ത്യക്കെതിരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.
2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ ആശയസംവിധാനങ്ങള്‍ക്ക് നേരെയും ചൈനയുടെ ആക്രമണമുണ്ടായെന്നാണ് അമേരിക്കന്‍ ആസ്ഥാനമായുള്ള ചൈന എയ്‌റോസ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (സിഎഎസ്‌ഐ)ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.2012മുതല്‍ 2018വരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യക്കെതിരെ ചൈന നടത്തിയെന്നും 142 പേജുള്ള സിഎഎസ്‌ഐയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയുടെ ജെറ്റ് പ്രോപൊല്‍ഷന്‍ ലബോറട്ടറി ലക്ഷ്യമാക്കി ചൈന നടത്തിയ സൈബര്‍ ആക്രമണത്തില്‍ ജെപിഎല്‍ന്റെ പൂര്‍ണ നിയന്ത്രണവും കൈയടക്കാന്‍ ചൈനക്ക് ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശത്രുക്കളുടെ സാറ്റലൈറ്റ് സംവിധനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആന്റി സാറ്റലൈറ്റ് മിസൈല്‍ സാങ്കേതിക വിദ്യ 2019 മാര്‍ച്ച് 27ന് ഇന്ത്യ പരീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നുണ്ട്.
ഏതായാലും ചൈന ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യതകര്‍ക്കാനായി നിരവധി ആക്രമണങ്ങള്‍ നടത്തിയെന്നും സിഎഎസ്‌ഐ പറയുന്നു. എന്നാല്‍, ഈ നീക്കത്തെ ഇന്ത്യ സമര്‍ത്ഥമായി തന്നെ ചെറുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഭീഷണി കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യ 2019 മാര്‍ച്ചില്‍ ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇത് ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാകാന്‍ ഇന്ത്യയെയും പ്രാപ്തമാക്കി.
ഇതോടെ ചൈനയും ഭയപ്പെട്ടു തുടങ്ങുകയും ചെയ്തു.സാറ്റലൈറ്റുകളെ നേരിട്ട് ആക്രമിക്കുന്ന മിസൈലുകള്‍, കോ-ഓര്‍ബിറ്റല്‍ സാറ്റലൈറ്റുകള്‍, എനര്‍ജി വെപ്പണ്‍സ്, ജാമ്മറുകള്‍, മറ്റ് സൈബര്‍ സാങ്കേതികതകള്‍ മുതലായവ ചൈനക്കുണ്ട്. ഇന്ത്യക്ക് സൈബര്‍ ആക്രമണം നേരിടാന്‍ പരിമിതമായ സംവിധാനങ്ങള്‍ മാത്രമുള്ളപ്പോള്‍ ചൈനക്ക് ആധുനികമായ സൈബര്‍ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷിയുണ്ട്.
ഇത്തരം ആക്രമണങ്ങള്‍ എവിടേനിന്നാണെന്ന് വരുന്നതെന്ന് ക്യത്യമായി കണ്ടെത്താന്‍ ഇസ്‌റോക്ക് ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും ഇത് ഇന്ത്യക്ക് മാത്രമുള്ള ഭീഷണിയല്ലെന്ന് ഇസ്‌റോ തലവന്‍ കെ ശിവന്‍ പറഞ്ഞു.
read also: കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യുവമോർച്ചയുടെ രാപ്പകൽ സമരം ആരംഭിച്ചു
വര്‍ഷങ്ങളായി തുടരുന്ന സൈബര്‍ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് സൈബര്‍ ആക്രമണം കണ്ടെത്താനും നേരിടാനുമുള്ള സംവിധാനമുണ്ടെന്നും ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ പരാജയപ്പെട്ടിട്ടുണ്ടാകുമെന്നും മുതിര്‍ന്ന ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments