ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി വീണ്ടും പുകയുന്നു. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. അതേയസമയം, അതിര്‍ത്തിയില്‍ ഇന്ത്യ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.. ചൈനയാണ് അതിത്തിയില്‍ നിരന്തരം പ്രകോപനമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ചൈന തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയെന്നും, വെടിവച്ചെന്നുമുള്ള ചൈനയുടെ ആരോപണം നിഷേധിച്ചുക്കൊണ്ടാണ് കരസേനയുടെ വാര്‍ത്താക്കുറിപ്പ്. വ്യാഴാഴ്ച ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്ന ആരോപണം ചൈന ഉന്നയിച്ചത്.
കിഴക്കന്‍ ലഡാക്കില്‍ വെടിവെയ്പ്പ് നടന്നതായുള്ള വിവരം പുലര്‍ച്ചയോടെയാണ് വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടത്. ഇതിനിടെ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയെന്നും, വെടിവച്ചെന്നുമുള്ള ആരോപണവുമായി ചൈന രംഗത്തെത്തി. അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യമെന്നും, സൗത്ത് പാംഗോംഗ് സോ തടാകത്തിന് സമീപം ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചുവെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ആരോപിച്ചു.
എന്നാല്‍, ചൈനയുടെ എല്ലാ ആരോപണങ്ങളും ഇന്ത്യ തള്ളി. ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടില്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആകാശത്തേക്ക് വെടിവച്ചത്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. ഇന്ത്യന്‍ സൈന്യം ഉത്തരവാദിത്തത്തോടെയും പക്വതയോടെയുമാണ് പെരുമാറിയത്. ചൈന തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കരസേന അറിയിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചു.
Post Your Comments