Latest NewsCricketNewsSports

ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിതെന്ന് ആരാധകന്‍ ; ഗ്രൗണ്ടില്‍ രാജ്യത്തിനായി ജീവന്‍പോലും കളയാന്‍ തയാറുള്ള ദരിദ്രന്റെ കൈയാണിതെന്ന് ഇന്ത്യന്‍ താരം

ബംഗലൂരു: ഇന്ത്യന്‍ താരം പങ്കുവച്ച ചിത്രത്തിന് കീഴില്‍ വന്ന കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ഡൗണിലായപ്പോള്‍ കായിക ലോകവും എല്ലാം പ്രതിസന്ധിയിലായി. ഇതോടെ താരങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഇതില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും സജീവമായി സോഷ്യല്‍മീഡിയയില്‍ ഉണ്ടായിരുന്ന താരമാണ് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. സഹതാരങ്ങളെ കളിയാക്കിയും ഇന്‍സ്റ്റഗ്രാമിലൂടെ അഭിമുഖങ്ങള്‍ നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ചാഹല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതാ വീണ്ടും താരം ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഒരു ആരാധകന്‍ നല്‍കിയ കമന്റും അതിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം തന്റെ കൈയിലെ പുതിയ ടാറ്റു പ്രദര്‍ശിപ്പിച്ച് ചാഹല്‍ ഇട്ട ഒരു ചിത്രത്തിന് താഴെയാണ് പ്രകോപനപരമായ കമന്റുമായി ആരാധകന്‍ എത്തിയത്. ടാറ്റു പതിച്ച കൈയുടെ ചിത്രം പോസ്റ്റ് ചെയ്ത് ആരുടെ കൈയാണെന്ന് ഊഹിക്കാമോ, ഉത്തരം വൈകാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കുമെന്നും കുറിച്ചായിരുന്നു ചാഹല്‍ പോസ്റ്റ് പങ്കുവച്ചത്..

എന്നാല്‍ ഈ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ ഇട്ട കമന്റ് ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിതെന്നായിരുന്നു. ഉടന്‍ തന്നെ ഇതിനുള്ള മറുപടിയുമമായി ചഹല്‍ എത്തി. ഗ്രൗണ്ടില്‍ രാജ്യത്തിനായി ജീവന്‍പോലും കളയാന്‍ തയാറുള്ള ദരിദ്രന്റെ കൈയാണിതെന്നായിരുന്നു ചാഹല്‍ നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button