Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു

കൊച്ചി:ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിൻ തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ് ക്യാമ്പയിൻ.

സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റിൽനിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകർ ഭാഗമാകും. സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാകും സദസ്സുകൾ. മാർച്ച് 17 മുതൽ 25 വരെ ക്യാമ്പയിൻ ഒന്നാംഘട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കളമശ്ശേരിയിൽ ലഹരി പിടികൂടാൻ സഹായകം ആയത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടന. വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ഹോളി ആഘോഷിക്കാത്ത ലഹരിയാണ് പിടികൂടിയത്.

ലഹരിക്കെതിരായ പ്രതിരോധ സേനയായി വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാനാകും. വിദ്യാർത്ഥികൾക്ക് ഇന്നലത്തെ സംഭവത്തിൽ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ക്യാമ്പസിലും ഇത്തരത്തിലുള്ള സോഴ്സുകൾ ഉണ്ടെങ്കിൽ അത് അറിയിക്കുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകും. പ്രാഥമിക റിപ്പോർട്ട് സംഭവത്തെ സംബന്ധിച്ച് ലഭിച്ചു. സിറ്റർ ജോയിൻ ഡയറക്ടർ ആണ് റിപ്പോർട്ട് തന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button