KeralaLatest NewsNews

സംസ്ഥാനത്ത് ബീയർ വിൽപനയിൽ ഇടിവ്

കൊല്ലം: വിദേശമദ്യ വിൽപന വർധിക്കുന്നതിനിടയിലും സംസ്ഥാനത്തു ബീയർ വിൽപനയിൽ ഇടിവ്. മുൻപ് പ്രതിദിനം 200 – 300 കെയ്സ് ബീയർ വിറ്റിരുന്ന പല വെയർഹൗസുകളും ഇപ്പോൾ കഷ്ടിച്ച് 50 – 60 കെയ്സുകൾ മാത്രമാണ് വിൽക്കുന്നത്. നിലവിൽ ബീയർ അധിക സ്റ്റോക്കുണ്ടെന്നും ഇനി അറിയിച്ചിട്ടു മാത്രം അയച്ചാൽ മതിയെന്നും വിവിധ വെയർഹൗസ് അധികൃതർ ബവ്കോയ്ക്കു കത്തു നൽകിയിട്ടുണ്ട്.

Read also: എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്താമോ? വിമർശനവുമായി ഉമ്മൻചാണ്ടി

6 മാസം മാത്രമാണു ബീയറിന്റെ കാലാവധിയെന്നും ലോക്ഡൗണിനെ തുടർന്ന് ബീയർ കെട്ടിക്കിടക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിതരണം കുറയുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button