ഹൈദരാബാദ്: ഇനി കിങ്ഫിഷര്‍, ഹൈനകന് ബിയറുകള് കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ല്‍ ബിയര്‍ വില ഉയര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിയര്‍ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments