ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ നടന്നത് റെക്കോർഡ് മദ്യ വിൽപ്പന. രണ്ടാഴ്ചക്കുള്ളിൽ 525 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്നിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ദീപാവലിക്ക് മുൻപുള്ള 18 ദിവസങ്ങൾക്കുള്ളിൽ 3 കോടിയിലധികം മദ്യക്കുപ്പികളാണ് വിറ്റുപോയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ 40 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദീപാവലിയുടെ തലേദിവസമായ, നവംബർ 11 ശനിയാഴ്ച 54 കോടി രൂപയുടെ മദ്യം വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. ദീപാവലി വിപണിയിലെ പ്രതിദിന ശരാശരി വിൽപ്പന 12.44 ലക്ഷത്തിൽ നിന്ന് 17.93 ലക്ഷമായാണ് ഉയർന്നത്. ഉത്സവ സീസണുകളോടനുബന്ധിച്ച് ഡൽഹിയിൽ ലഹരി പാനീയങ്ങൾക്ക് ഉയർന്ന ഡിമാൻഡ് അനുഭവപ്പെടാറുണ്ട്. ഇത്തവണ ചില ജനപ്രിയ ബ്രാൻഡുകളുടെ അഭാവം ഉണ്ടായിട്ടുപോലും, മികച്ച വിറ്റുവരമാണ് നേടിയിരിക്കുന്നത്. അതേസമയം, ഡൽഹി സർക്കാർ മദ്യശാലകളുടെ എണ്ണം മുൻ വർഷത്തെ 450-ൽ നിന്ന് ഇക്കുറി 625 ആയി ഉയർത്തിയിട്ടുണ്ട്. ഇതും മദ്യ വിൽപ്പനയുടെ തോത് വലിയ രീതിയിൽ ഉയരാൻ കാരണമായി.
Also Read: വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രം മതി: വിവരാവകാശ കമ്മീഷൻ
Post Your Comments