Latest NewsKeralaNattuvarthaNewsCrime

മദ്യലഹരി; സുഹൃത്തിനെ കമ്പിപ്പാരക്കടിച്ചുകൊന്നു യുവാവ്

ബാലരാമപുരം; ബാലരാമപുരം മംഗലത്തുകോണത്ത് മദ്യലഹരിയില്‍ ആട്ടോഡ്രൈവറായ യുവാവിനെ സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, കരമന നെടിയില്‍ മുടുമ്പില്‍ വീട്ടില്‍ പരേതനായ ശശി- ജലജ ദമ്പതികളുടെ മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന ശ്യാമാണ് (33)​ മരിച്ചത്, തലയ്ക്കടിച്ച ശേഷം ഒളിവില്‍പോയ മുക്കോല സ്വദേശി സതികുമാ‌റിനെ (40)​ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം മംഗലത്തുകോണം കട്ടച്ചല്‍ക്കുഴിയിലെ ഒരു ലോഡ്ജില്‍ രാത്രി 9 ഓടെയാണ് സംഭവം, ശ്യാമും സതികുമാറും എട്ട് അന്യസംസ്ഥാനത്തൊഴിലാളികളുമാണ് ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ താമസിക്കുന്നത്, പൊലീസ് പറയുന്നത്: പുറത്ത് നിന്നും മദ്യപിച്ചതിന് ശേഷമാണ് ഇരുവരും രാത്രിയോടെ മുറിയിലേക്ക് വന്നത്,. തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടായതായും നിലവിളി കേട്ടതായും അന്യസംസ്ഥാനത്തൊഴിലാളികള്‍ പറയുന്നു.

എന്നാൽ അല്പസമയം കഴിഞ്ഞപ്പോള്‍ സതികുമാര്‍ പുറത്തേക്ക് പോയി, സംശയം തോന്നിയ തൊഴിലാളികള്‍ മുറിയില്‍ ചെന്ന് നോക്കുമ്പോള്‍ ശ്യാം തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ രക്തം വാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്, സമീപത്ത് രക്തം പുരണ്ട കമ്പിപ്പാരയും കിടപ്പുണ്ടായിരുന്നു, ഉടന്‍ പൊലീസ് എത്തി ശ്യാമിനെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു, ലോഡ്ജിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്, നിര്‍മ്മാണ തൊഴിലാളിയാണ് പ്രതി സതികുമാര്‍എന്ന് പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ശ്യാം അവിവാഹിതനാണ്. അരുണ്‍,​ ഗോപിക എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം കൊവിഡ് പരിശോധന നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ കരമനയിലെ വസതിയിലെത്തിക്കുമെന്ന് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button