![](/wp-content/uploads/2020/05/kuwait.jpg)
കുവൈറ്റ്: കുവൈറ്റില്‍ നിന്നും പൊതുമാപ്പ് ലഭിച്ച 440 ഇന്ത്യാക്കാര്‍ നാട്ടിലെത്തി. കൊറോണ പ്രാഥമിക പരിശോധനക്ക് ശേഷം മൂന്ന് വിമാനങ്ങളിലായാണ് ഇവർ എത്തിയത്. കേരളത്തിലേക്ക് തിരിച്ച രണ്ടുവിമാനങ്ങളിലുമായി 290 പേരാണ് കൊച്ചിയിലും കോഴിക്കോടുമായി എത്തിയത്. കൊച്ചിയിൽ 72 സ്ത്രീകളും 72 പുരുഷന്മാരും രണ്ടു കുട്ടികളുമടങ്ങുന്ന സംഘവും കോഴിക്കോട് 144 പുരുഷന്മാരുമാണ് എത്തിയത്. അതേസമയം കുവൈറ്റ് അമീറിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി പൊതുമാപ്പ് ലഭിച്ചവര്‍ക് താമസവും, ഭക്ഷണവും വിമാന ടിക്കറ്റും നല്‍കിയാണ് നാടുകടത്തുന്നത്. പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യാക്കാരാണ് കുവൈറ്റ് സര്‍ക്കാരിന്‍റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരുള്‍പ്പെടെ 1000ലധികം മലയാളികളുണ്ടെന്നാണ് സൂചന.
Post Your Comments